atshaji
Official Website of District Educational Office, Kollam
ICT NEWS
സ്മാര്‍ട്ട് ക്ലാസ്മുറികള്‍ ഘട്ടങ്ങളായി മുഴുവന്‍ സ്‌കൂളുകളിലേക്കുംഎല്ലാവിഷയങ്ങളും വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് പഠിക്കാന്‍ സംവിധാനം ഒരുക്കുന്ന സ്മാര്‍ട്ട് ക്ലാസ്മുറികള്‍ ഘട്ടങ്ങളായി മുഴുവന്‍ സ്‌കൂളുകളിലും നടപ്പാക്കും. ഓരോ നിയോജകമണ്ഡലങ്ങളിലും എം.എല്‍.എമാര്‍ നിര്‍ദേശിക്കുന്ന സ്‌കൂളുകളില്‍ അഞ്ച് ക്ലാസ്മുറികള്‍ സ്മാര്‍ട്ട് ക്ലാസ്മുറികളാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഐ.ടി അറ്റ് സ്‌കൂള്‍ തുടങ്ങിയതായി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. എം.പി, എം.എല്‍.എ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, പി.ടി.എ തുടങ്ങിയവയുടെ സഹായം സ്മാര്‍ട്ട്ക്ലാസ്മുറികള്‍ സ്ഥാപിക്കുന്നതിന് പ്രയോജനപ്പെടുത്തും. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ക്ലാസ്മുറികളുള്ള പൊതുവിദ്യാലയമായി കരുവാരകുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാറുകയാണ്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി(ഐ.സി.ടി) സ്‌കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം കരുവാരകുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സപ്തംബര്‍ അഞ്ചിന് 10ന് നിയമസഭാസ്​പീക്കര്‍ കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ഇതുപ്രകാരം 18 ക്ലാസ്മുറികള്‍ 'സ്മാര്‍ട്ട്' ആയി മാറും. കഴിഞ്ഞ ജൂണില്‍ കരുവാരകുണ്ട് സ്‌കൂള്‍ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. സ്മാര്‍ട്ട് ക്ലാസ്മുറികളാണ് ഐ.സി.ടി സ്‌കൂളിന്റെ പ്രധാന പ്രത്യേകത. ഇതിന് അനുസൃതമായവിധത്തില്‍ ക്ലാസ്മുറികള്‍ വൈദ്യുതീകരിക്കുക, മള്‍ട്ടിമീഡിയ പ്രൊജക്ടുകളും ലാപ്‌ടോപ്പുകളും സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഐ.ടി അറ്റ് സ്‌കൂള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഴുവന്‍ അധ്യാപകര്‍ക്കും സ്റ്റുഡന്റ് ഐ.ടി കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കും ഇന്റര്‍നെറ്റ് ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസം, ഹാര്‍ഡ്‌വെയര്‍ പരിപാലനം, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്
  എ ലിസ്റ്റ് സിഡി ഇന്‍സ്റ്റലേഷന്‍ ഉബുണ്ടുവില്‍

യൂസറായിത്തന്നെ ലോഗിന്‍ ചെയ്തു

mysql ഇതില്‍ കണ്ടില്ല. ഡിവിഡിയിലും ഇല്ല! അതിനാല്‍ നെറ്റ് കണക്ട് ചെയ്ത്

sudo apt-get install mysql-server mysql-client

എന്ന് ടെര്‍മിനലില്‍ അടിച്ചു. എന്റര്‍ ചെയ്തു. ഉടന്‍ റൂട്ട് പാസ് വേഡ് ചോദിച്ചൂ, കൊടുത്തു.

ഇന്‍സ്റ്റലേഷനിടയില്‍ അവസാനം mysql പാസ് വേഡായി root എന്നും കൊടുത്തു. ഏതാണ്ട് എട്ടു മിനിറ്റോളമെടുത്തു ഇന്‍സ്റ്റലേഷന്‍.

ടെര്‍മിനലില്‍mysql -u root -proot mysqlഎന്ന് അടിച്ചു. എന്റര്‍ ചെയ്തു.

mysql പ്രോംപ്റ്റില്‍create database sslc;എന്ന് അടിച്ചു. എന്റര്‍ ചെയ്തു.

Ctrl കീയും c യുമടിച്ച് Abort ചെയ്തു.

Desktop ലുള്ള Dist എന്ന ഫോള്‍ഡര്‍ Right Click ചെയ്ത് Open in terminal ല്‍

mysql -u root -proot sslc<sslc_db.sql;എന്ന് അടിച്ചു. എന്റര്‍ ചെയ്തു.

ഒരു നാലുമിനിറ്റ് കഴിഞ്ഞപ്പോള്‍debian:~Desktop/dist#എന്ന് വന്നു.

Dist ലുള്ളsslcApp.jar റൈറ്റ് ക്ലിക്ക് ചെയ്ത് open with SunJava6 runtime കൊടുത്തപ്പോള്‍ സംഗതി റെഡി!

ഉബുണ്ടുവില്‍ ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ ?

ഉബുണ്ടുവില്‍ ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ എന്ന് ധാരാളം പേര്‍ അന്വേഷിയ്ക്കുന്നുണ്ട്.പ്രത്യേകിച്ച് ഹിന്ദീ അധ്യാപകര്‍.അവര്‍ക്കായി ഇതാ ഒരു പോസ്റ്റ്.ഇതിനേക്കാള്‍ എളുപ്പമാര്‍ഗ്ഗമറിയാവുന്നവര്‍ അതു പങ്കുവയ്ക്കുമല്ലോ. open the terminalaccessoris -Terinaltypesudo nautilus /entertype passwordthen open the file browsing windowopenuser-shere-fonts-x11-type1-copy fonts & paste fonts there.All ways remember to give permissions to read and writeand try this also
HOW TO INSTALL FONTS ON UBUNTU 9.04, 9.10 AND 10.04open your CD >fonts>copy>paste to .fonts in your home page orIf you want to install any other fonts you can get from the net or use your font database follow this steps:
  1. Go to your home folder
  2. Enable “Show Hidden Files” option from Nautilus View menu
  3. Then create new folder with name “.fonts” (with dot in front)
  4. Now in new folder copy all your true type fonts. If you want to copy your Windows fonts, you can find it in WINDOWS/Fonts folder.
  5. Now restart and new fonts will be in use.
ഗ്നു‌‍/ലിനക്സില്‍ സിസ്റ്റം ഹാങ്ങായാലോ ?
വിന്‍ഡോസിനേ അപേക്ഷിച്ച് വളരെ അപൂര്‍വ്വമായി മാത്രമാണ് ഗ്നു‌‍/ലിനക്സില്‍ സിസ്റ്റം ഹാങ്ങാവുന്നത്.വിന്‍ഡോസില്‍ സിസ്റ്റം ഹാങ്ങാവുമ്പോള്‍ Alt +Ctrl+Del കീകള്‍ അമര്‍ത്തുകയാണല്ലോ പതിവ്.ഏതെങ്കിലും സാഹചര്യത്തില്‍ ഗ്നു‌‍/ലിനക്സില്‍ സിസ്റ്റം ഹാങ്ങായാല്‍ സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്യാതെ സെര്‍വറിനെ മാത്രം റീ സ്റ്റാര്‍ട്ട് ചെയ്ത് പ്രശ്നം പരിഹരിക്കാന്‍ സാധിക്കും. xorg ആണ് ഇപ്പേള്‍ വ്യാപകമായി ഉപയോഗിക്കുന്നസെര്‍വര്‍.x സെര്‍വര്‍ റീ സ്റ്റാര്‍ട്ട് ചെയ്യാന്‍ Alt +Ctrl+Backspace കീകള്‍ ഒരുമിച്ച് അമര്‍ത്തിയാല്‍ മതി.xസെര്‍വര്‍ റീ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഏതാനും സെക്കന്റുകള്‍ മതി എന്നതാണ് ഇതുകൊണ്ടുള്ള നേട്ടം.
ഉബുണ്ടുവില്‍ ഒരു ആപ്ലിക്കേഷന്‍ ഹാംഗായാല്‍?.
ഗ്നോമിന്റെ ടോപ്പ് പാനലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് add to pannel ല്‍ ക്ലിക്ക് ചെയ്യുക.പ്രത്യക്ഷപ്പെടുന്ന ലിസ്റ്റില്‍ നിന്നും force quit സെലക്ട് ചെയ്ത് add ബട്ടണ്‍ click ചെയ്യുക. add to pannel വിന്‍ഡോയിലെ closeഅമര്‍ത്തുക.ഇപ്പോള്‍ ടോപ്പ് പാനലില്‍ ആപ് ലെറ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവും.പ്രവര്‍ത്തനരഹിതമായ ആപ്ലിക്കേഷനുകള്‍ ക്ലോസ്സ് ചെയ്യുന്നതിന് ടോപ്പ് പാനലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് add to pannel ല്‍ ഉള്ള force quit ആപ് ലെറ്റ് click ചെയ്യുക.ഇപ്പോള്‍ മൗസ് പോയിന്‍റ് ചിഹ്നമായി മാറിയിട്ടുണ്ടാകും.ഇനി ക്ലോസ്ചെയ്യാനുദ്ദേശിക്കുന്ന വിന്‍ഡോയില്‍ ക്ലിക്ക് ചെയ്യുക.ടോപ്പ് പാനലില്‍ ഉള്‍പ്പടുത്തിയ force quit ആപ് ലെറ്റ് നിങ്ങള്‍ക്ക് ഒരസൗകര്യമായിത്തോന്നുന്നെങ്കില്‍ മറ്റൊരു രീതി പരീക്ഷിക്കാവുന്നതാണ്. system>Administration>System Monitor ല്‍ ക്ലിക്ക് ചെയ്യുകഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന System Monitor ഡയലോഗ് ബോക്സില്‍ Processടാബില്‍ click ചെയ്യുക.താഴെയുള്ള ലിസ്റ്റില്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആപ്ലിക്കേഷനുകളെല്ലാം ലിസ്റ്റ് ചെയ്തിട്ടുണ്ടാവും.ഇതില്‍ നിന്നും ക്ലോസ്സ് ചെയ്യാനുദ്ദേശിക്കുന്ന ആപ്ലിക്കഷന്‍ സെലക്ട് ചെയ്ത് End Processബട്ടണ്‍ ക്ലിക്ക് ചെയ്യുക.System Monitor window യിലെ System Tabല്‍ നിങ്ങളുടെ സിസ്റ്റത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. ubuntu, kernal, gnom എന്നിവയുടെ വേര്‍ഷന്‍,memory,processor speed,hard disk space തുടങ്ങിയ വിവരങ്ങളെല്ലാം ഇവിടെ നിന്നറിയാം.

ഫയലിലെ ശബ്ദം മാത്രം കോപ്പി ചെയ്തെടുത്ത് mp3 പ്ലേയറില്‍ കുട്ടികളെ കേള്‍പ്പിക്കാനൊരു എളുപ്പവഴിനോക്കാം...

പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അധ്യാപകര്‍ക്ക് പലപ്പോഴും പല ഓഡിയോ ടേപ്പുകളും കുട്ടികളെ കേള്‍പ്പിക്കേണ്ടി വരാറുണ്ട്എത്രത്തോളം വിവരിച്ചു പറഞ്ഞു കൊടുത്താലും യഥാര്‍ത്ഥശബ്ദം നേരിട്ട് കേള്‍ക്കുന്നതിനോളം വരികയില്ലല്ലോ അതൊന്നുംപാഠഭാഗത്തോട് ബന്ധപ്പെട്ട് നില്‍ക്കുന്ന ഏതെങ്കിലും ഒരു കവിത,അല്ലെങ്കില്‍ ഒരു നാടകംഇതെല്ലാം കുട്ടികള്‍ക്ക് കേള്‍ക്കാനായാല്‍ വേറിട്ടൊരു അനുഭവമാകും അത്ക്ലാസ് റൂമുകള്‍ വൈദ്യുതീകരിക്കുകയും ഇന്റര്‍നെറ്റ് ഫസിലിറ്റി ലഭ്യമാക്കുകയും ചെയ്തു പോരുകയാണല്ലോഇനി നമുക്കൊപ്പമുള്ള അധ്യാപകര്‍ ഈ സങ്കേതങ്ങളെല്ലാം പ്രയോഗിക്കുമ്പോള്‍ ഇതേക്കുറിച്ചൊന്നും അറിയാതെ മാറി നില്‍ക്കേണ്ട അവസ്ഥ നമുക്കുണ്ടാകരുത്ഈ വിശാല'വല'യില്‍ ലഭ്യമാകാത്ത ചിത്ര-വീഡിയോ-ഓഡിയോ ഫയലുകള്‍ അപൂര്‍വ്വമാണല്ലോഇത്തരത്തില്‍ നാം ഇന്റര്‍നെറ്റില്‍ കണ്ട ഒരു വീഡിയോ ഫയലിലെ ശബ്ദം മാത്രം കോപ്പി ചെയ്തെടുത്ത് mp3 പ്ലേയറില്‍ കുട്ടികളെ കേള്‍പ്പിക്കണമെങ്കിലോഇതിന് വല്ല എളുപ്പവഴികളുമുണ്ടോ?നോക്കാം.കഴിഞ്ഞ ദിവസം ഒരു കരോക്കെ ഗാനം അന്വേഷിച്ച് ഒരു കുട്ടി എന്‍റെ അടുത്തു വന്നു. “വാടാ മാപ്പിളേ..” എന്നു തുടങ്ങുന്ന വില്ല് എന്ന തമിഴ് സിനിമയിലെ കരോക്കെ ഗാനമായിരുന്നു ആ കുട്ടിക്ക് വേണ്ടിയിരുന്നത്പല സെര്‍ച്ച് എഞ്ചിനുകള്‍‍ ഉപയോഗിച്ച് നോക്കിയിട്ടും ഈ പാട്ടിന്‍റെ കരോക്കെ മാത്രം എനിക്ക് കിട്ടിയില്ലവേറെ ഏതെങ്കിലും പോരേ എന്നു ചോദിച്ച് രക്ഷപെടാന്‍ നോക്കിയെങ്കിലും കുട്ടി വിട്ടതുമില്ലഒടുവില്‍ യൂ ട്യൂബിലെ വീഡിയോ ഫയലായി സേവ് ചെയ്തിരിക്കുന്ന ഒരു കരോക്കെ ഗാനം എനിക്ക് കാണാന്‍ കഴിഞ്ഞുപിന്നെയും പ്രശ്നം.എങ്ങനെ ഈ പാട്ടിന്‍റെ ഓഡിയോ മാത്രം കോപ്പി ചെയ്തെടുക്കും?അതിനും സെര്‍ച്ച് തുടങ്ങിഒടുവില്‍ http://www.video2mp3.net/ എന്നൊരു സൈറ്റിന്‍റെ വിലാസം കിട്ടി.അവിടെ നേരിട്ട് യു.ആര്‍.എല്‍ കൊടുത്തപ്പോള്‍ ഓഡിയോയുടെ mp3 ഫയല്‍ download ചെയ്തെടുക്കാന്‍ സാധിച്ചു.ഇന്‍റര്‍നെറ്റ് ഫെസിലിറ്റി ഉണ്ടെങ്കിലേ ഇക്കാര്യം ചെയ്യാനാകൂയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.ഇക്കാര്യം സ്റ്റെപ്പ് ബൈ സ്റ്റെപ്പായി ഒന്നു പറയാം.1. യൂ ട്യൂബിലെ വീഡിയോയ്ക്ക് താഴെയുള്ള Share ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന യൂ.ആര്‍.എല്‍ കോപ്പി ചെയ്തെടുക്കുക.2. യൂട്യൂബില്‍ നിന്നും ആ പാട്ടിന്‍റെ യൂ.ആര്‍.എല്‍ അഡ്രസ് ബാറില്‍ നിന്ന് നേരിട്ട് കോപ്പി ചെയ്തും എടുക്കാം.3. ഇനി ആ യൂ.ആര്‍.എല്‍ http://www.video2mp3.net/ എന്ന സെറ്റിലെ Vedio URL ല്‍ നല്‍കുക.4. Quality തെരഞ്ഞെടുത്ത ശേഷം Convert ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അല്പസമയത്തിനകം Conversion successfully completed! എന്ന മെസ്സേജ് വരുന്നതാണ്5. ഒപ്പം download mp3 എന്ന ലിങ്ക് ആക്ടീവാകുകയും ചെയ്യും.6. ഇവിടെ നിന്നും mp3 file ഡൌണ്‍ലോഡ് ചെയ്തെടുക്കാം.7. വീഡിയോ യൂ ട്യൂബില്‍ നിന്നായിരിക്കണമെന്നില്ലഏത് വീഡിയോ ഫയലിന്‍റേയും ഓഡിയോ കണ്‍വെര്‍ഷന്‍ നടക്കാന്‍ യു.ആര്‍.എല്‍ കൊടുത്താല്‍ മതി.